¡Sorpréndeme!

ടൊവിനോ ചിത്രം ലൂക്കയുടെ റിവ്യൂ | filmibeat Malayalam

2019-06-29 3 Dailymotion

luca movie review
ടൊവിനോ തോമസ് അഭിനയിച്ച് ഈ വര്‍ഷം പുറത്തുവരുന്ന അഞ്ചാമത്തെ സിനിമയാണ് ലൂക്ക. മിനിമം ഗ്യാരണ്ടിയുള്ള നായകനടന്‍ (പ്രൊഡ്യുസര്‍ക്കും പ്രേക്ഷകര്‍ക്കും) എന്ന സല്‍പ്പേര് വളരെ കുറച്ചുകാലം കൊണ്ട് തന്നെ നേടിയെടുത്ത ടൊവിനോയ്ക്ക് പക്ഷെ ഇപ്പോഴും അതിന്റെ അഹങ്കാരമൊന്നുമില്ല. ഉയരെ, ലൂസിഫര്‍, വൈറസ് എന്നീ സിനിമകള്‍ തന്നെ ഉദാഹരണം. നായക കേന്ദ്രീകൃത സിനിമകളില്‍ മുഴുനീളം നിറഞ്ഞു നില്‍ക്കുക എന്ന വാശിയൊന്നുമില്ലാതെ മികച്ച സിനിമകളുടെ ഭാഗമായി നല്ല കഥാപാത്രങ്ങളെ ചെയ്യുന്നതില്‍ ആണ് ടൊവിനോയുടെ താല്‍പര്യമെന്നത് ഈ സെലക്ഷനുകളില്‍ നിന്ന് വ്യക്തമാവും